പ്രിയപ്പെട്ട സഹോദരി സൌമ്യയുടെ മരണത്തോടനുബന്ധിച്ചുള്ള പോസ്റ്റ് തിരുത്തി തീവ്രവാദ പരാമർശം ഒഴിവാക്കിയ തലമൂത്ത നേതാക്കന്മാർക്കും അത്രയ്ക്കു മൂക്കാത്ത നേതാക്കന്മാർക്കും തിരുത്താതെതന്നെ തീവ്രവാദപ്രവർത്തനത്തെ റോക്കറ്റ് ആക്രമണമാക്കിമാറ്റിയ ഭരണകർത്താക്കൾക്കും നന്ദി.
കേരളത്തിലെ മുന്നണികൾ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്തു ചെയ്യണമെന്നും ആരാണ് നിശ്ചയിക്കുന്നതെന്ന് ഒരിക്കൽക്കൂടി അടിവരയിട്ടുറപ്പിക്കാൻ നിങ്ങളുടെ പ്രതികരണവും തിരുത്തലുകളും സഹായിച്ചു.
കൂടാതെ നിങ്ങളെ വിശ്വസിച്ചു കൂടെനടന്നാൽ പണികിട്ടുമെന്നും നിങ്ങൾ തെളിയിച്ചിരിക്കുന്നു.
കൂട്ടത്തിൽ മാധ്യമങ്ങൾക്കും നന്ദി പറഞ്ഞില്ലെങ്കിൽ അതൊരു കുറവാകില്ല. കാരണം അവരുടെ നിലപാടുകൾ വെളിവാക്കപ്പെട്ടിട്ട് നാളുകളായി. അതവർ വീണ്ടും ആവർത്തിച്ചുവെന്നുമാത്രം.
നിങ്ങൾ ഇങ്ങനെതന്നെ തുടർന്നുകൊള്ളുക. കാരണം നാടും നാടിന്റെ സുസ്ഥിതിയുമൊന്നും നിങ്ങളുടെയാരുടെയും വിഷയമല്ലല്ലോ.
തീവ്രവാദികളെ തീവ്രവാദികളെന്നു വിളിക്കാൻപറ്റാത്തവിധം ദുർബലരായിക്കുന്ന നിങ്ങളോടു സഹതാപംമാത്രം.