നിങ്ങൾ ചർച്ചക്ക് വിളിക്കേണ്ടത് മത,സാമുദായിക നേതാക്കന്മാരെയല്ല, മറിച്ച് മാധ്യമപ്രവർത്തകരെയും രാഷ്ട്രീയനേതാക്കന്മാരെയുമാണ്. കാരണം അവരല്ലേ ഇവിടെ വർഗീയവിദ്വേഷം നുരഞ്ഞുപൊന്തുകയാണെന്നു വിലപിച്ചുകൊണ്ടിരിക്കുന്നതും അതു പരമാവധി വളർത്തിക്കൊണ്ടിരിക്കുന്നതും.
പാലാ മെത്രാൻ പറഞ്ഞതാണോ വർഗീയത? അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു അധാർമ്മികമായ സാമൂഹികവിപത്തിനെക്കുറിച്ചല്ലേ അദ്ദേഹം സൂചിപ്പിച്ചത്? ആ വിഷയമെന്തെ ചർച്ച ചെയ്യാൻ ഇത്ര മടിക്കുന്നത്?
വലിയ മതേതരരും സമവായക്കാരുമൊക്കെയായി സമൂഹത്തിൽ പ്രത്യക്ഷപ്പെടാനും സമൂഹത്തിന്റെ കാവൽക്കാരാകാനുമൊക്കെ ആഗ്രഹമുള്ളവർക്കതാകാം.
എന്നാൽ സ്വന്തം സമൂഹത്തിന്റെ അനുഭവങ്ങളോട് പുറംതിരിഞ്ഞുനിന്ന് ആ പുണ്യക്കുപ്പായമിട്ട് മദ്ധ്യസ്ഥരാകാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.
എന്താണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയമെന്നത് സൌകര്യപൂർവം മറക്കുന്നത് ഒരു സമുദായനേതാവിനും യോജിച്ച സ്വഭാവമല്ല.