എരുമേലി സ്കൂളിൽ ന്യായമായ യാതൊരു കാരണവുമില്ലാതെ കുറേപ്പേർചേർന്നുണ്ടാക്കിയ ബഹളത്തിന്റെ പേരിൽ, അദ്ധ്യാപകർക്കെതിരെ അന്യായമായ നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് ഏതു വിവേകത്തിന്റെ പേരിലായാലും ഉചിതമല്ല. നിയമപരമായി നേരിടേണ്ട ഒരു പ്രശ്നത്തെ ചില ഭയപ്പാടുകളുടെ പേരിൽ ഒതുക്കിത്തീർക്കുന്നത് അപകടമാണ്. നമ്മുടെ നാട്ടിൽ വളർന്നുകൊണ്ടിരിക്കുന്ന വിനാശകരമായ ഒരു മനോഭാവത്തിന്റെ ലക്ഷണങ്ങളാണിത്. അതിനെ ആ രീതിയിൽ മനസിലാക്കി ഉത്തരവാദിത്വപ്പെട്ടവർ ഉചിതമായ നടപടികൾ സ്വീകരിച്ചില്ലങ്കിൽ എല്ലാവർക്കും സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മുടെ നാടിന് നഷ്ടമാകും. മതമൈത്രിക്കു പേരുകേട്ട എരുമേലിയിൽ ഇതുപോലൊരു പ്രതിസന്ധിയുണ്ടാക്കിയത് ഏതായാലും ദൌർഭാഗ്യകരമായിപ്പോയി.